പട്‌ന: മാസ്ക് ധരിക്കാത്തതിന് താൻ വലിയ വില നൽകിയതായി ബി.ജെ.പി ബിഹാർ സംസ്ഥാന പ്രസിഡൻറ് സഞ്ജയ് ജയ്‌സ്വാൾ. 25ലേറെ പേർക്ക് രോഗം ബാധിച്ച് ബി.ജെ.പി സംസ്ഥാന ഓഫിസ് കോവിഡ് ഹോട്സ്പോട്ടായതിന് പിന്നാലെയാണ് സഞ്ജയ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഒരാഴ്ച മുമ്പാണ് ഇദ്ദേഹമടക്കമുള്ള സംസ്ഥാനനേതാക്കൾക്ക് പാർട്ടി ഓഫിസിൽ വെച്ച് കോവിഡ് പിടികൂടിയത്.
"ദയവ് ചെയ്ത് മാസ്ക് ധരിക്കാതിരിക്കരുത്. ആ അബദ്ധം ആവർത്തിക്കരുത്... ചില വി.ഐ.പികേളാടൊപ്പം അങ്ങനെ ചെയ്തതിന് ഞാൻ വില നൽകി" അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. സഞ്ജയ് ജയ്‌സ്വാൾ തെൻറ ജന്മനാടായ ബെട്ടിയയിൽ സുഖം പ്രാപിച്ചുവരികയാണെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
പട്നയിലെ ഓഫിസിൽ ചേർന്ന ബി.ജെ.പി മേഖല നേതാക്കളുടെ യോഗമാണ് കോവിഡ് വ്യാപനത്തിനിടയാക്കിയത്. സംഘടന സെക്രട്ടറി നാഗേന്ദ്ര നാഥ്, ജനറൽ സെക്രട്ടറി ദേവേഷ് കുമാർ, വൈസ് പ്രസിഡൻറ് രാധമോഹൻ ശർമ എന്നിവരും രോഗബാധിതരിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.